നിര്‍മല കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ. ജസ്റ്റിന്‍ കണ്ണാടന്‍ ചുമതലയേറ്റു

മൂവാറ്റുപുഴ: നിര്‍മല കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി  ഡോ. ജസ്റ്റിന്‍ കണ്ണാടന്‍ ചുമതലയേറ്റു. മലയാളത്തില്‍ ഡോക്ടറേറ്റും പത്ത് വര്‍ഷത്തിലധികം അധ്യാപന പരിചയവുമുള്ള ഡോ.ജസ്റ്റിന്‍ കണ്ണാടന്‍ അസിസ്റ്റന്റ് പ്രൊഫസറായും കോളേജ് ബര്‍സാറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ഔദ്യോഗികമായി ചുമതല നല്‍കി. കോളേജ് ബര്‍സാര്‍ ഫാ.പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. എ.ജെ ഇമ്മാനുവല്‍, ഡോ. ജിജി കെ ജോസഫ്, ഡോ. സോണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അതോടൊപ്പം നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ കോളേജിനെ നയിച്ച ഡോ. കെ വി തോമസിന് കോളേജ് യാത്രയയപ്പും നല്‍കി.

 

Back to top button
error: Content is protected !!