ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാഴക്കുളം സെന്റര്‍ യൂണിറ്റിന് പുതിയ ഓഫീസ്

വാഴക്കുളം: ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാഴക്കുളം സെന്റര്‍ യൂണിറ്റിന് പുതിയ ഓഫീസ് തുറന്നു. വാഴക്കുളം ടൗണില്‍ ആരംഭിച്ച പുതിയ ഓഫീസ് സിഐടിയു ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ഏരിയ പ്രസിഡന്റ് സജി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷനായി. സിപിഐഎം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍ , മര്‍ച്ചന്റ് അസോസിയേഷന്‍ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജോയ് മെതിപ്പാറ, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം കെ മധു, യൂണിയന്‍ ഏരിയ സെക്രട്ടറി ആന്റണി ജോണ്‍, സെക്രട്ടറി ടി ജെ ലിജോ എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!