കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ സർവ്വീസ് ആരംഭിച്ചു.

മൂവാറ്റുപുഴ: കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് ആരംഭിച്ചു. കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

കോതമംഗലത്ത് നിന്നും രാവിലെ 8.30 ന് ആരംഭിച്ച് കോഴിപ്പിള്ളി – അടിവാട് – പോത്താനിക്കാട് – പൈങ്ങോട്ടൂർ – വണ്ണപ്പുറം – വെൺമണി – ചേലച്ചുവട് – കരിമ്പൻ – ചെറുതോണി – തങ്കമണി വഴി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തോപ്രാംകുടിയിൽ എത്തിച്ചേരുകയും, തോപ്രാംകുടിയിൽ നിന്നും തിരിച്ച് അതേ റൂട്ടിൽ സഞ്ചരിച്ച് 7.45 ന് എറണാകുളത്തെത്തി എറണാകുളത്ത് നിന്നും 8.15 ന് തിരിച്ച് പുറപ്പെട്ട് 10.30 ന് കോതമംഗലം ഡിപ്പോയിൽ അവസാനിക്കുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

ചടങ്ങിൽ എ.റ്റി.ഓ. പി.ഇ. രഞ്ജിത്ത്, കൺട്രോൾ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, സി.ഐ.ടി.യു. നേതാക്കളായ സി.എം. സിദ്ദീഖ്, ആർ.എം. അനസ്, ഡ്രൈവേഴ്സ് യൂണിയൻ നേതാവ് എം.എം. സുബൈർ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!