ആയവന ടെക്നിക്കൽ സ്കൂളിന് ശാപമോഷം; പുതിയ കെട്ടിടം പണിയാൻ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി

 

മൂവാറ്റുപുഴ: ആയവന ടെക്നിക്കൽ സ്കൂളിന് ശാപമോഷം . പുതിയ കെട്ടിടം പണിയാൻ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി ലഭിച്ചതായി മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. ഇതിനായി ഏനാനെല്ലൂർ വില്ലേജിൽ മുന്നേക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനായുളള ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ടി എം ജേക്കബാണ് പ്രത്യേക താൽപര്യമെടുത്ത് അയവനയിൽ ടെക്നിക്കൽ സ്കൂൾ അനുവദിച്ചത്. 2014 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഇടിഞ്ഞ് വീഴാറായതോടെ പ്രവർത്തനം കാരിമറ്റം ഗവ.എൽ പി സ്കൂളിലേക്ക് മാറ്റി. ഏനാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് വർക് ഷോപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. മുൻപ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവിടെ ഇപ്പോൾ മൂന്നു ഡിവിഷനുകളിലായി 35 കുട്ടികളാണുള്ളത്. 17 അധ്യാപകരും 9 അന അധ്യാപകരും ഇവിടെ ഉണ്ട്. ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ ട്രേഡ്യൂകളാണ് ഉള്ളത്. യാത്രാ സൗകര്യങ്ങളിലെ കുറവും ഭൗതിക സാഹചര്യങ്ങളിലെ അഭാവവുമാണ് കുട്ടികൾ കുറയാൻ കാരണം.

Back to top button
error: Content is protected !!