നേത്ര ചികത്സ ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാനാറി ഭാവന ലൈബ്രറിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായ ലൈബ്രറി ഹാളിൽ സൗജന്യ നേത്ര ചികത്സ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ നേത്ര ചികത്സ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പി.ആർ.ഒ എബിൻ ജോസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. ഗ്രീഷ്മ ജോയി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമതി കൺവീനർ ഇ.എസ്.ഹരിദാസ്, ലൈബ്രറി സെക്രട്ടറി ഷമീർ പി.എം, എന്നിവർ പ്രസംഗിച്ചു. ഹോസിപിറ്റലിലെ നേത്ര ചികത്സ രംഗത്തെ വിദഗ്ദരായ ആൻസ ജോയി, നിഖിൽ തോമസ്, നവിത എം.വി, ലൈബ്രേറിയൻ സുമിത ഗോപി ,കെ.എൻ. മോഹനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 

Back to top button
error: Content is protected !!