നേ​ര്യ​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു

കോതമംഗലം: സഞ്ചാരയോഗ്യമല്ലാതെ കിടന്ന നേര്യമംഗലം ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.നവീകരണത്തിന്റെ ഭാഗമായി സ്റ്റാന്‍ഡില്‍ മുഴുവന്‍ ടൈല്‍ വിരിക്കും. അരികില്‍ കാന തീര്‍ത്ത് വെള്ളം കടന്നു പോകാനായി ഗ്രില്ല് ഇടും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി തയാറാക്കിയത്. ഒരാഴ്ചകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സൗമ്യ ശശി പങ്കെടുത്തു.

Back to top button
error: Content is protected !!