നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലോക പ്രമേഹദിനം ആചരിച്ചു

കോതമംഗലം: പല്ലാരിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലോക പ്രമേഹദിനം ആചരിച്ചു. കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ. ബിജു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ, പി.ആര്‍.ഒ അനുമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയിംസ്, എല്‍.എച്ച് ഐ ഉഷ സജീവ്, ആരോഗ്യ വകുപ്പിലെ വിവിധ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ആശ വര്‍ക്കര്‍ അജന്ത പുരുഷോത്തമന്‍ യോഗ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് നേര്യമംഗലം ടൗണില്‍ ബോധവത്ക്കരണ റാലിയും നടന്നു.

 

 

Back to top button
error: Content is protected !!