അപകടം

ഇടിമിന്നലേറ്റ് തകർന്ന വീട് ആന്റണി ജോൺ എം.എൽ.എ. സന്ദർശിച്ചു.

 

മൂവാറ്റുപുഴ: നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തോട്ടപ്പുറം വീട്ടിൽ സുബൈദ പരീതിൻ്റെ ഇടിമിന്നലേറ്റ് തകർന്ന വീട് ആൻ്റണി ജോൺ എം.എൽ.എ. സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്‌. ഭിത്തികൾക്ക് വിള്ളലും, വീടിൻ്റെ മേൽക്കൂരയ്ക്ക് തകർച്ചയും സംഭവിച്ചിരുന്നു. വയറിങ്ങ് പൂർണ്ണമായും ഇടിമിന്നലിൽ നശിച്ചു. ഓട് തലയിൽ വീണ് മരുമകൾ മുനീറ അജാസിന് പരിക്കു പറ്റി. റവന്യൂ ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ ഷാഹിദ ഷംസുദ്ദീൻ, മുൻ പഞ്ചായത്ത് മെമ്പർ സി. ഇ. നാസ്സർ, എം.ബി. ഇബ്രാഹിം, എസ്.എം. ഷംസുദ്ദീൻ, പി.എം. അക്ബർ എന്നിവർ എം.എൽ.എ. യോടൊപ്പം ഉണ്ടായിരുന്നു.

Back to top button
error: Content is protected !!
Close