നെല്ലിക്കുഴി കമ്പനിപ്പടി സ്റ്റേഡിയം നാടിനു സമർപ്പിച്ചു.

മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വിനിയോഗിച്ച് നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മിച്ച കമ്പനിപ്പടി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം. എൽ. എ. നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.വി. രാജേഷ്, പഞ്ചായത്ത് മെമ്പർ നദീറ പരീത്, സി.എഫ്.സി. കമ്പനിപ്പടി ക്ലബ് പ്രസിഡൻ്റ് സൽസബീൽ കെ.എച്ച്., ഭാരവാഹികളായ

ഷാജി കൊട്ടാരം, കോയാൻ കെ.എം., സൽമാൻ ഹാരിസ്, ബാബു സ്വാലിഹ്, റെനീഷ് സി.എം. എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!