നെൽകൃഷി വിളവെടുപ്പുമായി വാഴക്കുളം കർമല ആശ്രമവൈദികർ

വാഴക്കുളം: നെൽകൃഷി വിളവെടുപ്പുമായി വാഴക്കുളം കർമല ആശ്രമ ദൈവാലയത്തിലെ വൈദികർ.  ചാവറ ഇൻ്റർനാഷണൽ സ്കൂളിനോടു ചേർന്നു ഒരേക്കറിലേറെയുള്ള സ്ഥലത്താണ് സിഎംഐ വൈദികരുടെ നേതൃത്വത്തിൽ നെൽകൃഷി നടത്തിയത്. നെൽകൃഷി അറിയാത്ത തലമുറയ്ക്ക് കൃഷിമുറ കണ്ടു പഠിക്കുന്നതിനും പ്രചോദനമാകുന്നതിനും വൈദികരുടെ നേതൃത്വത്തിലുള്ള കൃഷി സഹായകമായിട്ടുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലർ ഫാ.ടോമി നമ്പ്യാപറമ്പിൽ, ആശ്രമ ശ്രേഷ്ഠൻ ഫാ.ജോസ് തോട്ടത്തിൽ, ജനറൽ കൗൺസിൽ ഓഡിറ്റർ ഫാ. ബാബു മറ്റത്തിൽ, ഫാ.റിനോജ് വട്ടക്കാനായിൽ, ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയി ചാത്തനാട്ട്, ജോബി പാലിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. മഞ്ഞള്ളൂർ കൃഷിഭവൻ്റെ സഹകരണത്തോടെയാണ് നെൽകൃഷി നടത്തിയത്.

 

 

Back to top button
error: Content is protected !!