നീറ്റ് പരീക്ഷ : കോതമംഗലം താലൂക്കിൽ 2 സെൻ്ററുകൾ – ഒരുക്കങ്ങൾ പൂർത്തിയായി.

കോതമംഗലം : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം ശോഭന പബ്ലിക് സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.രണ്ട് സെൻ്ററുകളിൽ ആയി 720 വിദ്യാർത്ഥികളാണ് ആണ് പരീക്ഷ എഴുതുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ക്ലാസിൽ നിശ്ചിത അകലത്തിൽ 12 വിദ്യാർത്ഥികളെയാണ് പരീക്ഷയ്ക്കിരുത്തുന്നത്.ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെയാണ് പരീക്ഷാ സമയം.വിദ്യാർത്ഥികളെ രാവിലെ 11 മണി മുതൽ 4 ഘട്ടങ്ങളിലായിട്ടാണ് സെൻ്ററുകളിലേക്ക് പ്രവേശനം.ആൻ്റണി ജോൺ എംഎൽഎ സെൻ്ററുകളിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തി.എംഎൽഎയോടൊപ്പം സർക്കിൾ ഇൻസ്പെക്ടർ ബി അനിൽ,എസ് ഐ ബേബി പോൾ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: Content is protected !!