നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികള്‍ക്കും വിയറ്റ്‌നാം സൂപ്പര്‍ പ്ലാവിന്‍തൈകള്‍ വിതരണം ചെയ്തു. ഇന്‍ഫാം സ്റ്റേറ്റ് ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളില്‍ പ്ലാവിന്‍തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്‍ഫാം സ്റ്റേറ്റ് പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, മറ്റ് ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ആര്യവേപ്പ് നട്ടു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അനീഷ്, മധു മേലുകാവില്‍ മറ്റു നേതാക്കളും പങ്കെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കായി പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ദിന ക്വിസ്, ഹരിത അസംബ്ലി എന്നിവ നടത്തി.

Back to top button
error: Content is protected !!