നെടുങ്കല്ലേൽപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.

മൂവാറ്റുപുഴ: പോത്താനിക്കാട് എട്ടാം വാർഡിൽ ചകിരി കമ്പിനി നെടുങ്കല്ലേൽപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ശ്രീ .എൽദോ എബ്രാഹം എം. എൽ. എ. നിർവ്വഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി എബ്രാഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ ആൻസി മാനുവേൽ സ്വാഗതം നേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം, വിൻസൻ ഇല്ലിക്കൽ, മേരി തോമസ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!