നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്‌നിച്ച് നേതാക്കളെയും, സ്വാതന്ത്രസമര പോരാട്ടത്തില്‍ രക്തസാക്ഷികളായ ദേശസ്‌നേഹികളെയും അനുസ്മരിച്ചു. മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എ ഗോപകുമാര്‍, ട്രഷറര്‍ കെ.എം ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ്മാരായ അബ്ദുള്‍സലാം പിവിഎം, മഹേഷ് കമ്മത്ത്, ജോയിന്റ് സെക്രട്ടറിമാരായ ബോബി എസ് നെല്ലിക്കല്‍, പി.യു ഷംസുദ്ധീന്‍, ഫൈസല്‍ പി എം ടി, ഗ്രെയിന്‍സ് മെര്‍ച്ചന്‍സ് പ്രസിഡന്റ് എല്‍ദോസ് പാലപ്പുറം, മെര്‍ച്ചന്‍സ് യൂത്ത് വിംഗ് പ്രസിഡന്റെ എ എം ആരിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!