എൻ ഡി എ വാളകം പഞ്ചായത്ത് കൺവെൻഷൻ ബി ജെ പി ജില്ലാസമിതി അംഗം സുരേഷ് കൊമ്പനാൽ ഉദ്ഘാടനം ചെയ്തു

 

മൂവാറ്റുപുഴ : എൻ ഡി എ വാളകം പഞ്ചായത്ത് കൺവെൻഷൻ ബി ജെ പി ജില്ലാസമിതി അംഗം സുരേഷ് കൊമ്പനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് ജി.പി സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ മുവാറ്റുപുഴ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി ജിജി ജോസ്ഫ്നു പ്രവർത്തകർ സ്നേഹോജ്വലമായ സ്വീകരണം നൽകി . അതോടൊപ്പം ജിജി ജോസഫ് മൂവാറ്റുപുഴ ടൗൺ മേഖലയിലെ തയ്യൽ തൊഴിലാളികളെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികൾക്ക് നൽകിവരുന്ന പല ക്ഷേമപദ്ധതികളും നേരിട്ട് തൊഴിലാളികളുടെ കയ്യിൽ എത്തിചേരാൻ വേണ്ട കാര്യങ്ങൾ ചെയിതു കൊടുക്കാം എന്ന ഉറപ്പും നൽകി. നിയോജകമണ്ഡലം പ്രസിഡണ്ട് വി .സി ഷാബു ,നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സിന്ധു മനോജ് ,ജില്ലാസമിതി അംഗം എ എസ് വിജുമോൻ ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ പി മോഹൻ ,കെ .പി തങ്കകുട്ടൻ ,വളക്കം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .കെ റെജി ,പഞ്ചായത്ത് സംയോജക് ബിജേഷ് ശ്രീധർ പഞ്ചായത്ത് ജനറൽ സെക്രട്ടറി റ്റി.കെ സുബ്രമണ്യൻ സഹസംയോജക് പി ജെ ജയമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Back to top button
error: Content is protected !!