മൂവാറ്റുപുഴയിൽ എന്‍.ഡി.എ. പ്രതിഷേധ മാർച്ചും ധര്‍ണ്ണയും നടത്തി.

 

മൂവാറ്റുപുഴ – സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക,മുഖ്യമന്ത്രിയുടെ ഓഫീസുമായ ബന്ധത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ഡി.എ. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയിൽ എന്‍.ഡി.എ.യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വെള്ളൂര്‍ക്കുന്നം ബി.ജെ.പി. ഓഫീസില്‍ നിന്നും ആരംഭിച്ച് പോസ്റ്റാഫീസ് ജംഗ്ഷനിലെ എക്‌സൈസ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ കള്ളക്കടത്തില്‍ പങ്കാളിയായ കെടി. ജലീലിനെയും, കള്ളക്കടത്തുകാരെ സംരക്ഷിക്കുകയും അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് ഭീകരവാദത്തിന് തുടക്കം കുറിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തുന്ന രീതിയിലാണ് ഇന്ന് കേരളത്തിന്റെ ഭരണകൂടത്തിന്റെ ജൈത്രയാത്ര. കള്ളക്കടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജലീല്‍ രാജിവയ്ക്കണമെന്നും ജലീലിനെ പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.ഡി.എ. നിയോജക മണ്ഡലം ചെയര്‍മാന് വി.സി. ഷാബു, ജനറല്‍ കണ്‍വീര്‍ ഷൈന്‍ കെ. കൃഷ്ണന്‍, ബി.ജെ.പി. നേതാക്കളായ കെ.പി. തങ്കുകുട്ടന്‍, എ.എസ്. ബിജുമോന്‍, സെബാസ്റ്റ്യന്‍ മാത്യു, കെ.കെ. അനീഷ്, സുരേഷ് ബാലകൃഷ്ണന്‍, പ്രേംചന്ദ്, ബിന്ദു സുരേഷ്, രേഖ പ്രഭാത്, അജിത് ബ്ലായില്‍, മാലതി, ഗോപാലകൃഷ്ണന്‍, വി.പി. കൃഷ്ണന്‍, ടി. ചന്ദ്രന്‍, ശിവദാസന്‍, രമേശ് പുളിക്കന്‍, ബി.ഡി.ജെ.എസ്. നേതാക്കള്‍, നിര്‍മ്മല ചന്ദ്രന്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!