എൻ.ഡി.എ. സ്ഥാനാർത്ഥി സംഗമം.

 

മൂവാറ്റുപുഴ: എൻ.ഡി.എ. സ്ഥാനാർത്ഥി സംഗമം
റാക്കാട് പള്ളിത്താഴത്ത് നടന്നു. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ.ഡി.എ.
നിയോജകമണ്ഡലം കൺവീനർ ഷൈൻ കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ എൻ.ഡി.എ.
മുന്നണി വൻ മുന്നേറ്റം ഉണ്ടാക്കുംമെന്നും ഇരു മുന്നണികളും ജനങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സെബാസ്റ്റ്യൻ മാത്യു
മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് നീലകണ്ഠൻ മാസ്റ്റർ, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ, എ.ബി. ജയപ്രകാശ്, രേഖപ്രഭാത്‌, സതീഷ് കുമാർ, എന്നിവർ സംസാരിച്ചു. പി.കെ. റെജി നന്ദി പറഞ്ഞു.

Back to top button
error: Content is protected !!