കാര്‍ഷികമേഖലയില്‍ സ്വാധീനം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിജി ജോസഫ് മഞ്ഞള്ളൂര്‍, ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി

 

മൂവാറ്റുപുഴ : കാര്‍ഷികമേഖലയില്‍ സ്വാധീനം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിജി ജോസഫ് മഞ്ഞള്ളൂര്‍, ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ അച്ചന്‍കവലയില്‍ നിന്നും ആരംഭിച്ച പര്യടനം സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്ശേഷം നെടുമ്പാറയില്‍ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി. മേമടങ്ങില്‍നിന്നും ആരംഭിച്ച് വൈകുന്നേരം മാളികപ്പീടികയില്‍ സമാപിച്ചു. വിവിധകേന്ദ്രങ്ങളില്‍ സുരേഷ് കൊമ്പനാല്‍, കെ.പി. തങ്കക്കുട്ടന്‍, അരുണ്‍.പി. മോഹന്‍, ജെയ്ബി കുരുവിത്തടം, സലീം കറുകപ്പിള്ളി, രേഖ പ്രഭാത്, വിനോദ് തച്ചുപറമ്പില്‍, വിജയന്‍ ആരക്കുഴ, രമേശ് പുളിയ്ക്കന്‍, കാവന രമേശ്, അനീഷ് തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ പാലക്കുഴ പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് മാറാടി പഞ്ചായത്തിലും സ്ഥാനാര്‍ഥി പര്യടനം നടത്തും.

ഫോട്ടോ ………..
എന്‍ഡിഎ സ്ഥാനാര്‍ഥി ജിജി ജോസഫ് വാഴക്കുളത്ത് വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍.

Back to top button
error: Content is protected !!