സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച സം​ഭ​വം: നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും

മൂവാറ്റുപുഴ: ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരിയും കുടുംബാംഗങ്ങളും രംഗത്ത്. പായിപ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് മൂവാറ്റുപുഴ പോലീസില്‍ താന്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പരാതിയില്‍ നെല്ലിക്കുഴി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ പായിപ്ര മൈക്രോ ജംഗ്ഷന്‍ ഇടശേരികുടിയില്‍ നസീറിനെതിരെ കേസെടുത്തങ്കിലും അറസ്റ്റുചെയ്യാതെ വിട്ടയക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. എന്നെ അപമാനിച്ചതും നിരന്തരം ശല്യം ചെയ്തതും, ഭര്‍ത്താവിനെ അക്രമിക്കാന്‍ ശ്രമിച്ചതും, ജോലിക്ക് പോകുമ്പോള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി തന്നെയും മകളെയും അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും അടക്കം പോലീസില്‍ പരാതിയും, മൊഴിയും നല്‍കിയിട്ടും നിസാര വകുപ്പ് മാത്രം ചേര്‍ത്ത് കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. ഇതിന് ശേഷവും പ്രതി ഭീഷണി തുടരുകയാണ്. സ്‌കൂള്‍ ഇല്ലാത്ത ദിവസം മകളെ ഒറ്റയ്ക്ക് വീട്ടില്‍ നിര്‍ത്തി ജോലിക്ക് പോകാന്‍ ഭയമാണന്നും, ഏതു സമയവും അക്രമം പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഭര്‍ത്താവിനും ഭിന്നശേഷിക്കാരിയായ മകള്‍ക്കും ഒപ്പമാണ് ഇവര്‍ പത്രസമ്മേളനത്തിന് എത്തിയത്.

Back to top button
error: Content is protected !!