നവ സങ്കൽപ് പദയാത്രയ്ക്ക് കോലഞ്ചേരിയിൽ ഇന്ന് സ്വീകരണം

 

 

കോലഞ്ചേരി :ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ്പ് പദയാത്ര ഇന്ന് വൈകുന്നേരം 3 മണിക്ക് രാമമംഗലത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് 7 മണിക്ക് കോലഞ്ചേരിയിൽ സമാപിക്കും. യോഗത്തിൽ എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, ബെന്നി ബഹനാൻ , വി പി സജീന്‌ദ്രൻ , ടി എച്ച് മുസ്തഫ, വി ജെ പൗലോസ്, ജയിസൺ ജോസഫ് എന്നിവർ പ്രസംഗിക്കും. ജാഥയ്ക്ക് മുന്നോടിയായി ഇന്നലെ കോലഞ്ചേരിയിൽ പൂത്ത്യക്ക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ വിളംബര ജാഥ നടത്തി. വിളംബര ജാഥ ഡി സി സി ജനറൽ സെക്രട്ടറി സി പി ജോയി ഫ്ലാഗ് ഓഫ് ചെയ്തു ജാഥയ്ക്ക് ശേഷം നടന്ന യോഗത്തിന് പൂത്ത്യക്ക മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരി അദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ നിബു കെ കുര്യാക്കോസ്, കെ വി യൽദോ , ഡി സി സി ജനറൽ സെക്രട്ടറി എം പി രാജൻ, ബ്ലോക്ക് ഭാരവാഹികളായ എൻ എൻ രാജൻ, അനിബെൻ കുന്നത്ത് , എം എസ് മുരളീധരൻ , ജയിംസ് പാറേക്കാട്ടിൽ, പൗലോസ് മുണ്ടയ്ക്കൽ, രഞ്ജിത് പോൾ, ഹേമലത രവി , കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, തൊഴിലാളി യൂണിയൻ , മഹിളാ കോൺഗ്രസ്, മറ്റ് പോഷക സംഘടനാ പ്രവർത്തകർ പങ്കെടുത്തു.

Back to top button
error: Content is protected !!