അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂളില്‍ പ്രകൃതിസൗന്ദര്യ ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

അരിക്കുഴ : അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍ പ്രകൃതിസൗന്ദര്യബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുക എന്നീ ആശയങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ പഞ്ചായത്ത് മെമ്പര്‍ സെലിന്‍ ചെറിയാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. നിക്കോളാസ് മൂലാശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും പ്രകൃതിയെ സൗന്ദര്യവല്‍ക്കരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സെല്‍ഫി കോണ്ടെസ്റ്റ്, പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതിദിന മത്സരങ്ങള്‍ എന്നിവയും നടത്തി. മത്സര വിജയികള്‍ക്ക് ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് മിനി പി ജോസ് വൃക്ഷ തൈകള്‍ സമ്മാനമായി നല്‍കി. ഹെഡ് മാസ്റ്റര്‍ അനീഷ് കെ ജോര്‍ജ്, അധ്യാപകരായ മാര്‍ട്ടീന ജോര്‍ജ്, അമല മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ ജോഷി, അന്‍വിന്‍ ജിന്‍സ്, കൈലാസ് എസ്, എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!