ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മഞ്ഞള്ളൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം

വാഴക്കുളം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മഞ്ഞള്ളൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം. മഞ്ഞള്ളൂര്‍ മനയത്ത് ഷാജു എം.സി.യുടെയും ശ്രീകലയുടെയും ( സരസ്വതി സ്‌കൂള്‍, കല്ലൂര്‍ക്കാട്) മകന്‍ നിഖില്‍ ഷാജു (22) ആണ് വെള്ളിയാഴ്ച ഗോവയില്‍ കാറിടിച്ച് മരിച്ചത്. നിഖില്‍ നടന്നു പോകവെ കാര്‍ ഇടിയ്ക്കുകയായിരുന്നു. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. ഏവിയേഷന്‍ കോഴ്‌സ് കഴിഞ്ഞ് ബേര്‍ഡ് എയര്‍പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്ത് വരിയായിരുന്നു നിഖില്‍. സഹോദരന്‍: ഗോകുല്‍ ഷാജു (ഇസാഫ് ബാങ്ക്). മൃതദേഹം ഞായറാഴ്ച രാത്രി വീട്ടിലെത്തിക്കും.

Back to top button
error: Content is protected !!