ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടം: ആഷ്‌നാ മോള്‍ കെ.എയ്ക്ക് സ്വീകരണം

മൂവാറ്റുപുഴ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടം നേടി രണ്ട് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മൂവാറ്റുപുഴ നിര്‍മല സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആഷ്‌നാ മോള്‍ കെ.എയ്ക്ക് സ്വീകരണം ഒരുക്കി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഹോളി മാഗി പള്ളിയില്‍ നിന്നാരംഭിച്ച സ്വീകരണ റാലി നഗരംചുറ്റി നിര്‍മല സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എറണാകുളം ജില്ല പഞ്ചഗുസ്തി അസോസിയേഷന്‍ സെക്രട്ടറി പി.എസ് സുമന്‍ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തില്‍ ദേശീയ മത്സരത്തില്‍ സമ്മാനാര്‍ഹയായ ആഷ്‌നാമോളെ സ്‌കൂള്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ദേശീയ മത്സരത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിഭാഗത്തില്‍ ഗോള്‍ഡും, സില്‍വറും നേടിയ എറണാകുളം ജില്ല പഞ്ചഗുസ്തി അസോസിയേഷന്‍ ട്രഷററും നാഷണല്‍ റഫറിയുമായ ബിജു കെ.എം, ദേശീയ മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം വെള്ളിമെഡലുകള്‍ സ്വന്തമാക്കിയ മധു എ.എം, ആഷ്‌നയുടെ പരിശാലകന്‍ സുരേഷ് മാധവന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യനും, ഫെസി ബ്യൂട്ടി വേള്‍ഡിന്റെ ഉടമസ്ഥയുമായ ഫെസി മോട്ടി വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പിആര്‍ഒ സിബി അച്ചുതന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ ഫാ.ആന്റണി പുത്തന്‍കളം, സ്‌കൂള്‍ അധ്യാപകന്‍ ഡോ.സോമി ജോണ്‍, രമേഷ് കെ കെ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!