മൂവാറ്റുപുഴ

നാഷണല്‍ ഓറല്‍ ഹൈജീന്‍ ഡേ: സൈക്ലോതോണ്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നാഷണല്‍ ഓറല്‍ ഹൈജീന്‍ ഡേയോട് അനുബന്ധിച്ച് മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് & ഹോസ്പിറ്റലും, മോണരോഗ വിദഗ്ധരുടെ ദേശിയ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് പെരിയോടൊന്റോളോജിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ ഇനം പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നൂര്‍ ഡെന്റല്‍ കോളേജിന്റെയും കൊച്ചി മെട്രോ റെയില്‍ന്റെയും നേതൃത്വത്തില്‍ 30 കിലോമീറ്റര്‍ ‘സൈക്ലോതോണ്‍’ നടത്തി. മൂവാറ്റുപുഴ ‘സൈക്ലിംഗ് ക്ലബ്ബും’, ‘ബ്രൂക്‌സൈഡ് റൈഡേഴ്സ് ക്ലബ്ബും’, ‘ഐ. ഡി. എ മലനാട് ബ്രാഞ്ചും’ സൈക്ലോത്തോണില്‍ പങ്ക്‌ചേര്‍ന്നു. അന്നൂര്‍ ഡെന്റല്‍ കോളേജില്‍ നിന്ന് ആരംഭിച്ച സൈക്ലോതോണ്‍ തൊടുപുഴ റൂട്ടില്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് തിരിച്ച് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിച്ചേര്‍ന്നു. അന്നൂര്‍ ഡെന്റല്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, വിവിധ ക്ലബ് അംഗങ്ങളും അടക്കം 300 ല്‍ പരം ആളുകള്‍ സൈക്ലോത്തോണില്‍ പങ്കെടുത്തു. ഓഗസ്റ്റ് 1 മുതല്‍ ജനങ്ങള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ബോധവത്കരണ പരിപാടികളും, കോളേജ് തലത്തില്‍ വിവിധ ഇനം മത്സരങ്ങളും നടത്തിയിരുന്നു. ദന്ത, മോണ സംരക്ഷണത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അന്നൂര്‍ ഡെന്റല്‍ കോളേജ് നടത്തിയ പരിപാടികള്‍ കഴിഞ്ഞ വര്‍ഷവും ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Back to top button
error: Content is protected !!