കുട്ടുമ്പുഴ പഞ്ചായത്തില്‍ ദേശീയ പോഷണ മാസാചരണം നടന്നു

കുട്ടുമ്പുഴ: ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി പരിപാടി കുട്ടുമ്പുഴ പഞ്ചായത്തില്‍ പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി കെ.എ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് ഓഫീസര്‍ സിന്ധു സ്വാഗതം ആശംസിച്ചു. മെമ്പര്‍മാരായ ജോഷി പൊട്ടയ്ക്കല്‍, മേരി കുര്യാക്കോസ്, രേഖ രാജു, ബിനേഷ് നാരായണന്‍, ഷീല രാജീവ്, ഡെയ്‌സി ജോയ്, ഹെല്‍ത്ത് നേഴ്‌സ് അംഗനവാടി വര്‍ക്കേഴ്‌സ്, ഹെല്‍പേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ തരത്തിലുള്ള നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടത്തി.