നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍: സമ്പൂര്‍ണ്ണ വാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ വാര്‍ഷിക പദ്ധതി 2024- 25ന്റെ ഗുണഭോക്തൃ സംഗമവും, പദ്ധതി വിശദീകരണം നടത്തി. ടൗണ്‍ ഹാളില്‍ മൂവാറ്റുപുഴ സീഡ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ 2024-25 വാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാന്‍ പി.പി എല്‍ദോസ് നിര്‍വഹിച്ചു. ചടങ്ങില്‍ തയ്യല്‍ ക്ലസ്റ്ററുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം സ്പ്യാര്‍ഡ്‌സ് വൈസ് ചെയര്‍പേഴ്സണ്‍ ഇന്ദിരാ കെ നായരും, വോളണ്ടിയര്‍ ഗ്രാമം പ്രവര്‍ത്തന ഉദ്ഘാടനം സ്പ്യാര്‍ഡ്‌സ് സെക്രട്ടറി സുമ അനില്‍കുമാറും, ജൈവ ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണനും നിര്‍വഹിച്ചു. സ്പ്യാര്‍ഡ്‌സ് ചെയര്‍പേഴ്സണ്‍ ഷീബ സുരേഷ് അധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ്, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, പായിപ്ര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, മൂവാറ്റുപുഴ സീഡ് സൊസൈറ്റി ട്രഷറര്‍ പ്രമീള ഗിരീഷ് കുമാര്‍,സ്പ്യാര്‍ഡ്‌സ് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!