ദേശീയ വായനശാല 75-ാം വാര്‍ഷികം; 75 ആകൃതിയില്‍ അണിനിരന്ന് വിദ്യാര്‍ത്ഥികള്‍

കവളങ്ങാട്: പല്ലാരിമംഗലം ദേശീയ വായനശാലയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ 75 ആകൃതിയില്‍ അണിനിരന്നത് ശ്രദ്ധേയമായി. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്്സ് പോലീസ് കേഡറ്റ്സ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് 75 ആകൃതിയില്‍ അണിനിരന്നത്. വായനശാല 75-ാം വാര്‍ഷികം ആഘോഷിക്കുന്നതോടനുബന്ധിച്ച് ഒരു വര്‍ഷം കൊണ്ട് 75 പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എന്‍ സജിമോന്‍, പിടിഎ പ്രസിഡന്റ് പി എ റഷീദ്, എസ്പിസി അധ്യാപകരായ ബിജു കെ നായര്‍, ആന്‍ മേരി, വായനശാല പ്രസിഡന്റ് കെ.എ യൂസുഫ്, സെക്രട്ടറി എം.എം ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!