എല്‍ദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ നേതാക്കളെത്തുന്നു

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എല്‍ദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എല്‍ഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കളെത്തുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ഇന്ന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ പ്രസംഗിക്കും. 26ന് വൈകിട്ട് അഞ്ചിന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ആനി രാജ വെള്ളൂര്‍കുന്നം ഇ.ഇ.സി മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രസംഗിക്കും. 31-ന് കനയ്യ കുമാര്‍ മൂവാറ്റുപുഴയില്‍ പ്രസംഗിക്കും.

Back to top button
error: Content is protected !!