നാഷണൽ എക്സ് സർവ്വീസ് മെൻന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: ഇന്ത്യയുടെ 72ആം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, കോതമംഗലം നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ (എൻ.എക്സ്.സി.സി.) വിമുക്തഭട ഭവനിൽ പതാക ഉയർത്തി.
രാവിലെ 8.30 ന് യൂണിറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. സി.എൻ. സദാശിവൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പൊതുയോഗം നടന്നു. സംഘടനാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ട്രഷറർ മീരാൻ മംഗലശേരി, സരിതാസ് നാരായണൻ നായർ, ഇ.ടി. ചന്ദ്രസേനൻ, കെ.എസ്. രാജൻ, എൻ.പി. വർഗ്ഗീസ്, ആർ. ഗോപിനാഥൻ, ഇ.എൻ. ദിവാകരൻ നായർ, ടി.ജെ. ജോണി, എൽദോസ് എം. വർഗ്ഗീസ്, ജോസ് വർഗ്ഗീസ്, ജോയ് ഇഞ്ചൂർ, പി.പി. അനിൽ കുമാർ, ടി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!