രാജ്യസുരക്ഷയില്‍ കരസേനയുടെ സംഭാവന സമാനതകളില്ലാത്തത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ഡല്‍ഹിക്ക് പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്‌സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടില്‍ കരസേനയുടെ വിവിധ റെജിമെന്റുകള്‍ അണിനിരന്ന ഗംഭീരപ്രകടനങ്ങള്‍ അരങ്ങേറി. 1949-ല്‍ ബ്രിട്ടീഷ് കമാന്‍ഡര്‍ ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതല്‍ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങള്‍ നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് കരസേന ആ ചരിത്രം മാറ്റിയെഴുതിയത്. ചരിത്രത്തിലാദ്യമായി ദില്ലിക്ക് പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുള്‍പ്പടെ എട്ട് സേനാ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാന്‍ഡ് പരേഡില്‍ അരങ്ങേറി.

Back to top button
error: Content is protected !!