പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്ന് ആശംസ കാര്‍ഡുകള്‍ അയച്ചുകൊണ്ട് സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തുന്ന സേവാ പാക്ഷികം കര്‍മ്മ പരിപാടികള്‍ക്ക് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് തുടക്കം കുറിച്ചു. ബിജെപി മൂവാറ്റുപുഴ മണ്ഡലം അധ്യക്ഷന്‍ അരുണ്‍ പി മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം എ എസ് വിജുമോന്‍, ഉപാധ്യക്ഷന്‍ റ്റി ചന്ദ്രന്‍,ജനറല്‍ സെക്രട്ടറി അനീഷ് കുമാര്‍, സെക്രട്ടറിന്മാരായ കെ എം സിനില്‍, വിദ്യാ വേണു, മഹിളാ മോര്‍ച്ച അധ്യക്ഷ സിന്ധു മനോജ്, ഒബിസി മോര്‍ച്ച അധ്യക്ഷന്‍ പി റ്റി ലാല്‍ മറ്റ് മണ്ഡലം ,മുന്‍സിപ്പല്‍ , പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തരും പങ്കെടുത്തു.

 

Back to top button
error: Content is protected !!