പുഴക്കടവില്‍ ലഹരി മരുന്ന് സംഘം ഏറ്റുമുട്ടി: നാല് പേര്‍ പിടിയില്‍

മൂവാറ്റുപുഴ: പുഴക്കടവില്‍ ഏറ്റുമുട്ടിയ വെള്ളൂര്‍ക്കുന്നം സ്വദേശികളായ നാലംഗ ലഹരി മരുന്ന് സംഘം അറസ്റ്റില്‍. ഇന്നലെ വൈകിട്ട് 4ഓടെ വെള്ളൂര്‍കുന്നം പുഴക്കടവില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട വടക്കേക്കര ശ്യാം (30), ചക്കുപ്പറമ്പില്‍ നവാസ് (48), നൈസാബ്, ഷാജഹാന്‍ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. നഗരസഭയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിനും, സ്വകാര്യ ആശുപത്രിക്കും സമീപമുള്ള കടവിലാണ് സംഘര്‍ഷമുണ്ടായത്. ലഹരി മരുന്ന് ഉപയോഗ നാലംഗ സംഘത്തിലെ നവാസ് മറ്റ് മൂന്നുപേരെയും എക്‌സൈസിന് ഒറ്റിക്കൊടുത്തെന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: Content is protected !!