നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകരെ ആദരിച്ചു.

 

 

മൂവാറ്റുപുഴ: ഡോ.സൈജു ഖാലിദ് നേതൃത്വം നൽകുന്ന നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകരെ ആദരിച്ചു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപക അവാർഡ് നേടിയ പായിപ്ര സ്കൂളിലെ നൗഫൽ കെ. എം. നെയും, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂളിലെ സമീർ സിദ്ദീഖിയെയും മൂവാറ്റുപുഴ എം.എൽ.എ. ഡോ. മാത്യു കുഴൽനാടൻ പൊന്നാട അണിയിച്ച് ആദരിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിത് കുമാർ, അനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

 

ഫോട്ടോ: സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫലിനെയും മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ സമീർ സിദ്ദീഖിയെയും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിക്കുന്നു.

Back to top button
error: Content is protected !!