‘നന്മ മരം ചലഞ്ച് ‘- ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ രണ്ടായിരത്തി ഇരുപത് മരങ്ങൾ നട്ടു.

മൂവാറ്റുപുഴ: ‘2020 നന്മമരം ചാലഞ്ചി’ന്റെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ 2020 വൃക്ഷ തൈകൾ നട്ടു. കൂടുതൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വനംവകുപ്പ് മന്ത്രി അഡ്വ: കെ. രാജു ഉദ്ഘാടനം ചെയ്ത ഈ ചലഞ്ചിൽ നിരവധി എൻ.എസ്.എസ്. യൂണിറ്റിലെ വോളൻ്റിയേഴ്സും, പ്രോഗ്രാം ഓഫീസർമാരും , മറ്റ് സന്നദ്ധ സംഘടനകളും സഹകരിച്ചാണ് വൃക്ഷത്തൈകൾ വച്ചത്.
ഈ ചലഞ്ചിൻ്റെ ഭാഗമായി  രണ്ടായിരത്തി ഇരുപതാമത്തെ മരം കളമശ്ശേരിയിലെ നാഷണൽ സർവ്വീസ് സ്കീം എംപാനൽഡ് ടെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കോർഡിനേറ്റർ ഐ.വി. സോമൻ  ഡിസംബർ 31 ന് ജാതി മരത്തിൻ്റെ തൈ നട്ട് ഈ പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ഇടുക്കി പാർലമെൻ്റ് അംഗം അഡ്വ. ഡീൻ കുര്യക്കോസ്, ഡോ. വിപുൽ മുരളി, ബ്രഹ്മ നായകം, പ്രിയ അച്ചു, സാബു ജോൺ, സജിമോൻ, കെ.എം. ജയൻ, ശോഭന എം.എം . ബിഗ് ബോസ് താരം ഡോ. രജിത് കുമാർ
പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പി.ടി.എ. പ്രസിഡൻ്റ് പി.റ്റി. അനിൽകുമാർ, മദർ പി.റ്റി.എ. ചെയർപേഴ്സൺ സിനിജ സനൽ, ഹെഡ്മിസ്ട്രസ് സഫിയ സി.പി., നന്മ മരം ഫൗണ്ടേഷൻ ചെയർമാൻ ഡോ. സൈജു ഖാലിദ്, ബാബു തട്ടാർക്കുന്നേൽ, റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി., വിനോദ് ഇ.ആർ., പൗലോസ് റ്റി., ഹണി വർഗീസ്, രതീഷ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!