മൂവാറ്റുപുഴയ്ക്കായി ആംബുലൻസ് സൗകര്യം ഒരുക്കി ‘നമ്മുടെ മൂവാറ്റുപുഴ’

മൂവാറ്റുപുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നതിനായി

‘നമ്മുടെ മൂവാറ്റുപുഴ’ സാമൂഹ്യ – മാധ്യമക്കൂട്ടായ്മ രംഗത്ത്. സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾക്കായി

വാവ എൽദോസ് തന്റെ ആംബുലൻസ് വിട്ടു നൽകിയിട്ടുണ്ട്. 2021 ജനുവരി 3, ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക്, നഗരസഭ ഓഫീസിനു മുന്നിൽ മൂവാറ്റുപുഴ നഗരസഭാ ജനപ്രതിനിധികളുടെയും, വാവ എൽദോസിൻ്റയും, മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ നഗരസഭാ അധ്യക്ഷൻ

പി.പി. എൽദോസ്, ആംബുലൻസ് സൗകര്യം, നാടിന് സമർപ്പിക്കും.

ആംബുലൻസ് ലഭ്യതയ്ക്കായി:- കുട്ടപ്പായി

സെക്രട്ടറി

മൊബൈൽ നമ്പർ:

9061613131

എന്ന നമ്പറിൽ ബന്ധപ്പെടുക.

Back to top button
error: Content is protected !!