കോളേജിനോട് യാത്ര പറഞ്ഞ് നമിത: അവസനമായി ഒരുനോക്ക് കാണാന്‍ എത്തിയത് ആയിരങ്ങള്‍

മൂവാറ്റുപുഴ: പ്രിയ സഹപാഠിയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നിര്‍മ്മല കോളേജിലെ വിദ്യാര്‍ത്ഥികള്‍. നാളെ കാണാം എന്ന് പറഞ്ഞ് കോളേജില്‍നിന്ന് നമിത ഇറങ്ങിയത് മരണത്തിലേയ്ക്കാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സഹപാഠികള്‍ക്ക് കഴിയുന്നില്ല. ഇന്ന് രാവിലെ 11ഓടെയാണ് നമിതയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ നമിതയുടെ ചേതനയറ്റ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ നിറകണ്ണുകളുമായാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. ബുധാനാഴ്ച മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മൂവാറ്റുപുഴയില്‍ നിന്ന് അമിത വേഗത്തില്‍ എത്തിയ ഏനാനെല്ലൂര്‍ സ്വദേശി അന്‍സണ്‍ റോയിയുടെ ബൈക്ക്് നമിതയെയും സുഹൃത്തിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷവും ജീവന്റെ തുടിപ്പുണ്ടായിരുന്ന നമിതയെ സുഹൃത്തുകളാണ് ആശുപത്രിയിലേത്തിച്ചത്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിര്‍മല ആശുപത്രിയില്‍ രാത്രി വൈകിയും സുഹൃത്തുക്കള്‍ തടിച്ചുകൂടിയിരുന്നു. നമിതയുടെ മരണവിവരം അറിഞ്ഞതോടെ ആന്‍സണെ തങ്ങള്‍ക്കു വിട്ടു തരണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ബഹളം വെച്ചിരുന്നു. അധ്യാപകരും പൊലീസും എത്തിയാണ് ഇവരെ സമാധാനിപ്പിച്ചത്. രാത്രിയിലും വിദ്യാര്‍ഥികള്‍ ആശുപത്രിക്കു മുന്നില്‍ കൂടി നില്‍ക്കുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പകള്‍ ചുമത്തി ആന്‍സണ്‍ എതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. കോളേജിലെ പൊതുദര്‍ശത്തിന് ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം വൈകിട്ട് 3.30ന് മൂവാറ്റുപുഴ പൊതുശ്മാശനത്തില്‍ സംസ്‌കരിക്കും. ഇനി തിരികെ വരില്ലെന്നുപറഞ്ഞാണ് നമിതയുടെ ചേതനയറ്റ ശരീരം തന്റെ കലാലയത്തോട് യാത്ര പറഞ്ഞത്.

 

Back to top button
error: Content is protected !!