നമ്പേലില്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌: കുട്ടികള്‍ക്കായി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

വാഴക്കുളം: നമ്പേലില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കാഷ് അവാര്‍ഡ് വിതരണം ചെയ്തു. മേമടങ്ങ് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിന്ന് കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് നമ്പേലില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പരേതനായ നമ്പേലില്‍ ജോണ്‍ സാറിന്റെ സ്മരണാര്‍ത്ഥം കാഷ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് വിതരണ ചടങ്ങ് ഡിഡിഇ ഹണി ജി. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. നിക്കോളാസ് മൂലശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രേസി ജോണ്‍ നമ്പേലില്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പ്രധാനാധ്യാപിക മിനി പി. ജോസ്, ഡോ.മാത്യൂസ് നമ്പേലില്‍, എ.പി അഖില മോള്‍, അനീഷ് ജോണ്‍, മൈക്കിള്‍ ആഞ്ജലോ, സ്മിത ഷാജി, ഷീജ റെജി, കെ.എസ് ഷാലി തുടങ്ങിയവര്‍ പങ്കെടുത്തു..

 

Back to top button
error: Content is protected !!