ആയവന പഞ്ചായത്തിലെ പെരുക്ക്, നടാഞ്ചേരിത്താഴം എന്നീ പാടശേഖരങ്ങളില്‍ വിത്തിട്ടു.

 

 

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്തിലെ പെരുക്ക്, നടാഞ്ചേരിത്താഴം എന്നീ 15 ഏക്കറോളം വരുന്ന പാടശേഖരങ്ങളില്‍ വിത്തിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് വിത ഉദ്ഘാടനം നിര്‍വഹിച്ചു. 110 ദിവസം മൂപ്പുള്ള ഉമ നെല്‍വിത്താണ് വിതച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അഗസ്റ്റിന്‍, പഞ്ചായത്ത് പ്രസിസന്‍റ് സുറുമി അജീഷ്, കാവക്കാട് സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ കൊച്ചുട്ടം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേഴ്സി ജോര്‍ജ്, ബ്ലോക്കംഗം ഷിവാഗോ തോമസ്, പഞ്ചായത്തംഗങ്ങള്‍, കൃഷി ആഫീസര്‍ അഞ്ജു പോള്‍, കൃഷി അസിസ്റ്റന്‍റുമാരായ റ്റി.എം. സുഹ, ഇ.എസ്. സീജ, ഭാഗ്യശ്രീ ഇക്കോ ഷോപ്പ് പ്രസിഡന്‍റ് സജീവ് ജോണ്‍, സെക്രട്ടറി സണ്ണി ജോണ്‍ എന്നിവരും കൂടാതെ കര്‍ഷകരും പങ്കെടുത്തു. കൃഷിഭവന്‍റെ നേതൃത്വത്തില്‍ ഭാഗ്യശ്രീ നെല്‍കൃഷി സംഘം യുവ കര്‍ഷകരുടെ സഹായത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.

ഫോട്ടോ ………….

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ആയവന പെരുക്ക്, നടാഞ്ചേരി പാടത്ത് വിത്തിടുന്നു.

Back to top button
error: Content is protected !!