എൻ.എ.ബി.എച്ച്. അംഗീകാരത്തോടെ സഹകരണ മേഖലയിൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ലബോറട്ടറിയായി മാറാടി വനിത സഹകരണ സംഘം ലബോറട്ടറി.

 

മൂവാറ്റുപുഴ :എൻ.എ.ബി.എച്ച്. ( National accredited Board for Hospitals and Health care providers, New Delhi ) അംഗീകാരത്തോടെ സഹകരണ മേഖലയിൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ലബോറട്ടറിയായി മാറാടി വനിത സഹകരണ സംഘം ലബോറട്ടറി. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയ്ക്ക് സമീപത്താണ് മാറാടി വില്ലേജ് വനിത കോ -ഓപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ നീതി മെഡിക്കൽ ലബോറട്ടറി
പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്ത് ആശുപത്രികളുടെയും ലബോറട്ടറികളുടെയും ഗുണ മേന്മ പരിശോധിക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്ഥാപനമാണ് എൻ.എ.ബി.എച്ച്. ഇന്ത്യയിൽ 95 ലബോറട്ടറികൾക്കാണ്‌ ഈ സർട്ടിഫിക്കറ്റ് ഉള്ളത്. അതിൽ സഹകരണ മേഖലയിൽ ആദ്യത്തെ ലബോറട്ടറിയായി ഈ വനിതാ സംരഭം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ ലബോറട്ടറി യിൽ നിന്നും പരിശോധനയ്ക്ക്‌ വളരെ ചുരുങ്ങിയ ചിലവ് മാത്രമേയുള്ളൂ. എല്ലാവിധ ടെസ്റ്റുകളും ഇവിടെ മിതമായ നിരക്കിൽ ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റ് സമർപ്പണം ബഹു . എം. പി. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് ഡോക്ടർ ചിന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. മാറാടി അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ് സാബു ജോണ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒ. പി. ബേബി, മാറാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ രമാ രാമകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. സാബു , പഞ്ചായത്ത് അംഗങ്ങളായ സാജു കുന്നപ്പിള്ളി, ഷാന്റി അബ്രഹാം, സൊസൈറ്റി വൈസ് പ്രസിഡന്റ് അജി സാജു, അംഗങ്ങളായ ബിന്ദു ജോർജ്, മിനി സാബു, പ്രിൻസി ബേബി , അന്നകുട്ടി പൈലി, സറാകുട്ടി കുര്യാക്കോസ് , രമാ പരമേശ്വരൻ, കോൺഗ്രസ് നേതാക്കളായ പി. പി. ജോളി, സജി ടി. ജേക്കബ്, ബിജു പുളിക്കൻ, ജിക്കു വർഗീസ്, സൊസൈറ്റി സെക്രട്ടറി രമ്യ വിജു തുടങ്ങിയവർ പ്രസംഗിച്ചു, പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടന്നത്.

Back to top button
error: Content is protected !!