കുട്ടമ്പുഴ പഞ്ചായത്തില്‍ 21.17 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ 21.17 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. വടാട്ടുപാറ, ഇഞ്ചത്തൊട്ടി, മണികണ്ഠന്‍ച്ചാല്‍ എന്നീ പദ്ധതികളുടെ നവീകരണത്തിനായി 17.98 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വടാട്ടുപാറയില്‍ രണ്ട് എംഎല്‍ഡി ശേഷിയുള്ള ഒരു പ്രഷര്‍ ഫില്‍ട്ടറും, സ്വര്‍ഗക്കുന്നില്‍ 1.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല വാട്ടര്‍ ടാങ്കും സ്ഥാപിക്കും. പദ്ധതികളുടെ ഭാഗമായി 61 കിലോ മീറ്റര്‍ നീളത്തില്‍ പൈപ്പുലൈനുകള്‍ സ്ഥാപിച്ച് 2,768 കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കും. കൂടാതെ മാമലക്കണ്ടം കൂരാലിയില്‍ എളംബ്ലാശേരി എസ്ടി കോളനി എന്നീ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായി 3.19 കോടി ചെലവഴിക്കും. നിലവിലുള്ള കിണറുകളും ടാങ്കുകളും നവീകരിക്കുന്നതിനോടൊപ്പം കാലപ്പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

Back to top button
error: Content is protected !!