എന്റെ വോട്ട് എന്റെ അവകാശം ക്യാമ്പയിനുമായി രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

 

രാമമംഗലം:നിയമസഭാ തെരഞ്ഞെടുപ്പിൽ നിയമപ്രകാരം വോട്ട് ചെയ്യാൻ അവകാശമുള്ള വോട്ടർ ലിസ്റ്റിൽ പേരുള്ള എല്ലാവരും വോട്ട് ചെയ്യണം എന്ന പ്രചാരണവുമായി രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശം ആണെന്നും ആയതിനു യോഗ്യത ഉള്ളവർ നിർബന്ധമായും വോട്ട് ചെയ്യണം എന്നും കേഡറ്റുകൾ ഓർമ്മിപ്പിക്കുകയാണ്.എന്റെ വോട്ട് എന്റെ അവകാശം എന്നപേരിൽ നടത്തുന്ന ക്യാമ്പയിനിലൂടെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിക്കുക എന്നതാണ് കുട്ടികൾ ലക്ഷ്യം വെക്കുന്നത്.സമൂഹ മാധ്യമങ്ങളെ പരമാവധി ഉപയോഗിച്ച് പോസ്റ്റർ,വിഡിയോ, ഫ്ളാഷ് മൊബ്,തുടങ്ങിയവയും എസ് പി സി കേഡറ്റുകൾ നടത്തുന്നു.രാമമംഗലം ഹൈസ്‌കൂൾ എസ് പി സി യുടെ തെരെഞ്ഞെടുപ്പ് ക്യാമ്പയിന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോണ്,സ്മിത കെ വിജയൻ,ഡ്രിൽ ഇൻസ്ട്രക്ടർ അഖിൽ പി എം എന്നിവർ നേതൃത്വം നൽകുന്നു.

Back to top button
error: Content is protected !!