പ്രകൃതി 2024: പരിസ്ഥിതി ദിനം ആചരിച്ചു

മൂവാറ്റുപുഴ: നിര്‍മല കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗവും, ഗവ. മോഡല്‍ ഹയര്‍സെന്‍ഡറി സ്‌കൂളും, മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതിദിനാചരണത്തിന്റെ പ്രധാന്യവും പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള അവബോധം യുവതലമുറയില്‍ വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രകൃതി 2024 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കിഴക്കേക്കര ഗവണ്മെന്റ് ഈസ്റ്റ് ഹൈസ്‌കൂളില്‍ നടത്തിയ പരിപാടി നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മൂവാറ്റുപുഴ നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണി, കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡിന്ന ജോണ്‍സന്‍, ശങ്കര്‍ പി ഡി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മരത്തൈ നട്ടും, വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുമാണ് പരിപാടിക്ക്് സമാപനം കുറിച്ചത്. നിരവധി വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!