മൂവാറ്റുപുഴ ഉപജില്ല എ ഇ ഒ ആന്‍ഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് സമ്മേളനം നടത്തി

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഉപജില്ല എ ഇ ഒ ആന്‍ഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കായി യാത്രയയപ്പ് സമ്മേളനം നടത്തി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ സമ്മേളനം ഉദ്ഘാടനവും വിരമിക്കുന്ന വര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം കണ്‍വീനര്‍ എം.കെ.മുഹമ്മദ് സ്വാഗതം ആശംസിച്ചു സീനിയര്‍ സൂപ്രണ്ട് ഡി ഉല്ലാസ്, ഫോറം അസി. കണ്‍വീനര്‍ സലീം പി.എ, ബെന്നി തോമസ്,ഷക്കീല റ്റി എം, നസീമ കെ. ശശികല സി.റ്റി, പ്രസന്നകുമാരി, സി. ലൈസി, ലിസമ്മ ജോര്‍ജ്ജ് തുങ്ങിയവര്‍ പ്രസംഗിച്ചു. സോഷ്യല്‍ ജസ്റ്റിസ് ഫോറം എക്‌സലന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ എം.കെ.മുഹമ്മദിനെ യോഗത്തില്‍ ആദരിച്ചു.

Back to top button
error: Content is protected !!