എം.എസ്.എഫ് കോവിഡ് ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു

 

പായിപ്ര :എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. എം.എസ്.എഫ് പായിപ്ര ഡിവിഷൻ്റെ നേതൃത്വത്തിൽ പെഴയ്ക്കാപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് പ്രതിരോധ ഹെൽപ് ഡസ്കുകൾ ആരംഭിച്ചത്.പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം വിദ്യാർത്ഥികൾക്ക് മാസ്കുകളും സാനിറ്റൈസുറുകളും വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ കോവിഡ് പ്രതിരോധ മാസ്കുകളും, സാനിറ്ററൈസുകളും, ഗ്ലവു സുകളും ഉൾപ്പെടുന്നതാണ് ഹെൽപ് ഡെസ്ക് ‘.എം.എസ് എഫ് പായിപ്ര ഡിവിഷൻ പ്രസിഡന്റ് യാസീൻ അദ്ധ്യക്ഷത വഹിച്ചു, എം എസ്.എഫ് എറണാകുളം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് റമീസ് മുതിരക്കാല ,ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിക്കുടി ,എം എസ് എഫ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ കനി, എം.എസ് എഫ് മണ്ഡലം സെക്രട്ടറി അസ്ലാഫ് പട്ടമ്മാകുടിയിൽ, ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം ഷിഹാബ് ഷാഹുൽ, മുസ്ലിം ലീഗ് ഡിവിഷൻ ട്രഷറർ ഷാഫി മുതിരക്കാല ,യൂത്ത് ലീഗ് ഡിവിഷൻ പ്രസിഡന്റ് ഷബാബ വലിയപറമ്പിൽ ജനറൽ സെക്രട്ടറി സിയാദ്,നിസാം തെക്കേക്കര സൈഫുദീൻ ,സിദ്ദീഖ് എം എസ് .തസ്ബീർ എം .എസ് എഫ് ഭാരവാഹികളായമാഹിൻ, ഷാഫി നവുഷാദ്, റാഷിഖ് ഷിഹാബ് , റഫ്സൽ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. റാഫി നന്ദി പ്രകാശിപ്പിച്ചു

Back to top button
error: Content is protected !!