പായിപ്രയിലെ കൃഷി ഓഫീസര്‍ക്ക് സ്ഥലം മാറ്റം
പായിപ്ര: പായിപ്ര പഞ്ചയത്തിലെ കൃഷി ഓഫീസറെ സ്ഥലം മാറ്റി. പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസര്‍ രശ്മി എംബിയെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സാധാരണക്കാരില്‍ നിന്നും കൃഷി ഓഫീസര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചയാത്ത് പ്രസിഡന്റിന്റെയും സഹപ്രവര്‍ത്തകരുടെയും നേത്രത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് കൃഷി ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡാനി സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷി ഓഫീസറെ സ്ഥലം മാറ്റി ഉത്തരവായത്. കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേയ്ക്കാണ് രശ്മിയെ സ്ഥലം മാറ്റിയത്.