ഗ്രന്ഥശാലയിലെ ലൈബ്രേറിയന്മാര്‍ക്കായി പരിശീലന ക്ലാസ് നടത്തി

മൂവാറ്റുപുഴ : ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ഗ്രന്ഥശാലയിലെ ലൈബ്രേറിയന്മാര്‍ക്കായി നടത്തിയ ജില്ലാതല പരിശീലന ക്ലാസ് ജില്ലാ ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മനോജ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ലൈബ്രേറിയന്മാരുടെ ഗ്രന്ഥശാലയും എന്ന വിഷയത്തെക്കുറിച്ച് ജയന്‍ അവണൂര്‍ ക്ലാസ് നയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി, പ്രസിഡന്റ് ജോഷി സ്‌കറിയ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ജോസ് കരിമ്പന, മൂവാറ്റുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ പി.സി. ജയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന്ധവിശ്വാസത്തിനു അനാചാരത്തിനുമെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു. വെള്ളൂര്‍ക്കുന്നത്ത് നടന്ന കൂട്ടായ്മ എം.ആര്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ഉണ്ണി, മനോജ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!