മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍: വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കും

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ രണ്ട് ദിവസത്തെ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കും. ശനി, ഞായര്‍ ജിവസങ്ങളിലായാണ് കൗണ്‍സിലിംഗ് ഒരുക്കിയിരിക്കുന്നത്. യൂണിയന്‍ ഹാളില്‍ രാവിലെ 9.30ന് യൂണിയന്‍ പ്രസിഡന്റ് ആര്‍.ശ്യാംദാസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്‍ അധ്യക്ഷനാവും. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ ഒരു കര്‍മ്മ യോഗി എന്ന വിഷയത്തില്‍ വൈക്കം ശ്രീ മഹാദേവ കോളേജ് ഡയറക്ടര്‍ പി.എം.ജി. നായര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളുണ്ടാകും

Back to top button
error: Content is protected !!