മൂവാറ്റുപുഴ നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ നടന്നു

മൂവാറ്റുപുഴ: നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ നടന്നു. മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാന്‍ പി.പിഎല്‍ദോസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിമോന്‍ അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ് നവാഗതര്‍ക്ക് സ്വീകരണം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.വി വിജയകുമാരി, നഗരസഭ കൗണ്‍സിലര്‍ ലൈല ഹനീഫ, ആവോലി പഞ്ചായത്ത് മെമ്പര്‍ ശ്രീനി വേണു, പിറ്റിഎ പ്രസിഡന്റ് സജ്‌ന മുജീബ് , മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ ബീമ കരീം, എസ്എംസി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ എന്‍.കെ, കണ്‍വീനര്‍ അയൂബ് എ.കെ, എന്‍.പി ജയന്‍, മുന്‍ കൗണ്‍സിലര്‍ കെ.എ അബ്ദുള്‍ സലാം, മുന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എം സീതി, ലിനേഷ് പി.വി, ബിനു മോന്‍ മണിയംകുളം എന്നിവര്‍ പ്രസംഗിച്ചു. ദേശാഭിമാനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കിഴക്കേക്കര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നവാഗതര്‍ക്ക് സ്വാഗതം നേര്‍ന്ന് സജി അമ്പാടി നയിക്കുന്ന നാടന്‍പാട്ടരങ്ങ് ‘ഉദി മനക്കൂട്ടം’ അരങ്ങേറി. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ സദസ്സ്, പായസ സദ്യ എന്നിവയും നടന്നു.

 

Back to top button
error: Content is protected !!