മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഗവ.മോഡല്‍ ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഫലവൃക്ഷത്തൈകള്‍ നട്ട് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് റിട്ട. പ്രൊഫസര്‍. പി.എം ദേവസ്യ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തേതുടര്‍ന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് ഡ്രീംലാന്റ് മുനിസിപ്പല്‍ പാര്‍ക്കിലുള്ള മിലു വോക്കി ജൈവ വൈവിധ്യോദ്യാനവും, ഉദ്ഘാടകന്‍ ദേവസ്യയുടെ ജൈവവൈവിധ്യോദ്യാനവും സന്ദര്‍ശിച്ചു. പ്രധാനാധ്യാപിക ഷെമീന ബീഗത്തിന്റെ നേതൃത്തിലാണ് വിദ്യാര്‍ത്ഥികള്‍ മിലു വോക്കി ജൈവ വൈവിധ്യോദ്യാനം സന്ദര്‍ശിച്ചത്. പരിസ്ഥിതിക്കവിതകളുടെ ആലാപനം, പരിസ്ഥിതിദിന പോസ്റ്റര്‍ മത്സരം, ക്വിസ് എന്നിവ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Back to top button
error: Content is protected !!