സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍ശാല സംഘടിപ്പിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റേയും, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍ശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സുവര്‍ണ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലും തൊഴില്‍ സംരഭങ്ങളെയും പ്രോത്സാപ്പിക്കുന്ന നയമാണ് ബ്ലോക്ക് പഞ്ചായത്ത് സ്വീകരിക്കുകയെന്നും, മൂവാറ്റുപുഴയെ തൊഴില്‍ ഹബ്ബാക്കി മാറ്റിയെടുക്കുന്നതിനാവശ്യമായി നടപടി സ്വീകരിക്കുമെന്നും കെ.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ബിനി ഷൈമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിവാഗോ തോമസ്, റിയാസ് ഖാന്‍, സിബിള്‍ സാബു, ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷാജി വര്‍ഗ്ഗീസ്, ജോയ്ന്റ് ബി.ഡി.ഒ. റാന്‍സണ്‍ ഫെര്‍ണാണ്ടസ്, പ്രശാന്ത് റ്റി.വി. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജയമോള്‍ എ.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!